ഇന്ത്യ- പാകിസ്ഥാന്‍ രണ്ടാം ഏകദിനത്തില്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്‌ലി കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. ഒന്നാം ഏകദിനത്തില്‍ കോഹ്‌ലിയ്ക്ക് പരുക്കേറ്റതിനെ തുടര്‍ന്നാണിത്. ജനുവരി മൂന്നിന് കൊല്‍ക്കത്തയിലാണ് രണ്ടാം ഏകദിന മത്സരം നടക്കുന്നത്.
ഞായറാഴ്ച ചെന്നൈ ഏകദിനത്തില്‍ ബൌളിംഗിനിടെ കോഹ്‌ലി തെന്നി വീണു. തുടര്‍ന്ന് കാല്‍ മുട്ടിന് പരുക്കേല്‍ക്കുകയായിരുന്നു. കോഹ്‌ലിയുടെ കാലിനേറ്റ പരുക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗദലെ പറഞ്ഞു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതില്‍ പാകിസ്ഥാന്‍ ആറ് വിക്കറ്റിന് വിജയിച്ചിരുന്നു.