വീരുവിന് അഞ്ചാം തിരിച്ചടി, ഡല്‍ഹി തോറ്റു!

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഫിറോസ്‌ഷാകോട്‌ലയില്‍ വീരു എന്ന വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഒരിക്കല്‍ കൂടി ഐപി‌എല്‍ പരാജയത്തിന്റെ കയ്പ്നീര്‍ കുടിച്ചു. ഡല്‍ഹിയുടെ ചെകുത്താന്‍‌മാര്‍ ഈ സീസണിലെ ഏഴാമത്തെ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ആത്മവിശ്വാസത്തിന്റെ നെറുകയിലായിരുന്നു എങ്കിലും കൊല്‍ക്കത്തയുടെ മനോജ് തിവാരിയുടെ ബാറ്റിംഗ് പ്രകടനത്തില്‍ തകര്‍ന്നടിഞ്ഞു.

കൊല്‍ക്കത്തയെ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എടുക്കാനേ വീരുവിന്റെ കുട്ടികള്‍ അനുവദിച്ചുള്ളൂ. എന്നാല്‍, സ്വന്തം ഗ്രൌണ്ടില്‍ അത്ര വലുതല്ലാത്ത സ്കോര്‍ അനായാസം പിന്തുടരാമെന്ന കണക്കുകൂട്ടലുകള്‍ തെറ്റുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സ് എടുക്കാനേ മറുപടി ബാറ്റിംഗില്‍ കഴിഞ്ഞുള്ളൂ. ഡല്‍ഹി 17 റണ്‍സിന് അഞ്ചാം മത്സരത്തിലും തോറ്റു.

47 പന്തില്‍ നിന്ന് 61 റണ്‍സ് നേടി പുറത്താകാതെ നിന്ന മനോജ് തിവാരിയാണ് കൊല്‍ക്കത്തയ്ക്ക് നിര്‍ണായക വിജയം സമ്മാനിച്ചത്. ശ്രീവത്സ് ഗോസാമി (22), റയാന്‍ (19), ഗൌതം ഗംഭീര്‍ (18) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി. കൊല്‍ക്കത്ത നാലാം ജയത്തോടെ പോയന്റ് നിലയില്‍ രണ്ടാമതെത്തി.

അതേസമയം, 23 പന്തില്‍ നിന്ന് 34 റണ്‍സ് എടുത്ത സേവാഗും 25 റണ്‍സ് എടുത്ത ഹോപ്സും മാത്രമേ ഡല്‍ഹിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ സാധിച്ചുള്ളൂ.

സ്കോര്‍ബോര്‍ഡ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ജാക്ക് കാലിസ് ബി ഇര്‍ഫാന്‍ പഠാന്‍ 11 (11), ശ്രീവത്സ് ഗോസ്വാമി സി ഓജ ബി അഗാര്‍ക്കര്‍ 22 (20), ഗൗതം ഗംഭീര്‍ സി വേണുഗോപാല്‍ റാവു ബി ഹോപ്‌സ് 18 (19), മനോജ് തിവാരി നോട്ടൗട്ട് 61 (47), യൂസഫ് പഠാന്‍ സി പഠാന്‍ ബി യാദവ് 5, ഇയോന്‍ മോര്‍ഗന്‍ സി ഓജ ബി യാദവ് 0, ഡസ്‌ചേറ്റ് സി പഠാന്‍ ബി മോര്‍ക്കല്‍ 19 (12), ലീ റണ്ണൗട്ട് 1, ബാലാജി നോട്ടൗട്ട് 3 എക്‌സ്ട്രാസ് 8, ആകെ 20 ഓവറില്‍ ഏഴിന് 148.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ്: വാര്‍നര്‍ ബി ബാലാജി 2, സേവാഗ് സി ബാലാജി ബി ഉനദ്കട്ട് 34 (23), ഹോപ്‌സ് സി മനോജ് തിവാരി ബി അബ്ദുള്ള 25 (30), ഇര്‍ഫാന്‍ പഠാന്‍ സി ഡസ്‌ചേറ്റ് ബി ഇക്ബാല്‍ അബ്ദുള്ള 9 (12), ട്രാവിസ് ബിര്‍ട്ട് സി ഷാക്കിബ് ബി യൂസഫ് പഠാന്‍ 8 (11), വേണുഗോപാല്‍ റാവു റണ്ണൗട്ട് 199 (18), നമന്‍ ഓജ സി ലീ ബി അബ്ദുള്ള 1, യോഗേഷ് നാഗര്‍ സി ശ്രീവത്സ് ബി ബാലാജി 19 (12), അഗാര്‍ക്കര്‍ റണ്ണൗട്ട് 0, മോര്‍ക്കല്‍ നോട്ടൗട്ട് 6 (5), ഉമേഷ് യാദവ് നോട്ടൗട്ട് 1, എക്‌സ്ട്രാസ് 7, ആകെ 20 ഓവറില്‍ ഒമ്പതിന് 131.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :