ഐപി‌എല്‍: കത്രീനയെ പുറത്താക്കിയത് ദീപികയല്ല!

മുംബൈ| WEBDUNIA|
PRO
PRO
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ലിസ്‌റ്റില്‍ നിന്ന് നടി കൈഫ് ഒഴിവാകാന്‍ കാരണം പദുക്കോണല്ലെന്ന് റിപ്പോര്‍ട്ട്. കത്രീന ഒരു എയര്‍ലൈന്‍സ്‌ കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍പ്രകാരമാണ്‌ മദ്യരാജാവായ വിജയ്‌ മല്യയുടെ ടീമുമായി സഹകരിക്കാന്‍ കഴിയാത്തതെന്നാണ് പുതിയ വിവരം.

മല്യയുടെ മകന്‍ സിദ്ധാര്‍ഥിന് ദീപിക പദുക്കോണുമായുള്ള അടുപ്പമാണ് കത്രീന ടീമില്‍നിന്ന്‌ തഴയപ്പെടാനുള്ള പ്രധാന കാരണങ്ങളിലൊന്നായി നേരത്തെ പറഞ്ഞുകേട്ടിരുന്നത്‌. ഷൂട്ടിംഗ്‌ തിരക്ക് കാരണമാണ് കത്രീന വിട്ടുനില്‍ക്കുന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു. `മേരി ദുല്‍ഹന്‍ കി ബ്രദറി'ന്റെ ഷൂട്ടിംഗ്‌ വര്‍ക്കുകളുടെ തിരക്കിലായതിനാല്‍ മത്‌സരസമയത്ത്‌ ടീമിനെ പ്രമോട്ട്‌ ചെയ്യാന്‍ പറ്റില്ലെന്നായിരുന്നു കത്രീന പറഞ്ഞത്‌.

എന്നാല്‍, ഏതെങ്കിലും മദ്യകമ്പനികളുമായി പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരുവിധത്തിലുമുള്ള ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് മിഡില്‍ ഈസ്‌റ്റ്‌ എയര്‍ലൈന്‍സുമായി ഉണ്ടാക്കിയ കരാറില്‍ കത്രീന ധാരണയായെന്നാണ് സൂചന. അതിനാലാണ് മല്യയുടെ ടീമുമായി കത്രീന സഹകരിക്കാത്തതെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :