മഴകളിച്ചു, ശ്രീലങ്ക-പാക്കിസ്ഥാന്‍ കളി ഉപേക്ഷിച്ചു

കൊളംബോ| WEBDUNIA|
PRO
- പാക്കിസ്ഥാന്‍ ഏകദിന പരമ്പര ആവേശകരമായ അന്ത്യത്തിലേക്ക്. പരമ്പരയിലെ മൂന്നാം മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിംഗ് തെരഞ്ഞെടുത്ത് അധികം വൈകാതെയാണ് മഴയെത്തിയത്.

പാക്കിസ്ഥാന്‍ 6.2 ഓവറില്‍ രണ്ടു വിക്കറ്റ്‌ നഷ്ടത്തില്‍ 12 റണ്‍സ്‌ എന്ന നിലയില്‍ പരുങ്ങി നില്‍ക്കുമ്പോഴാണ് മഴ എത്തിയത്. ലസിത്‌ മലിംഗ, നുവാന്‍ കുലശേഖര എന്നിവര്‍ ബാറ്റ്സ്മാന്‍‌മാരെ വിറപ്പിച്ച് പന്തെറിയുന്നതിനിടെ മഴയെത്തിയത് ശ്രീലങ്കയ്ക്ക് നിരാശ സമ്മാനിച്ചു.

മുഹമ്മദ്‌ ഹഫീസ്, അഷര്‍ അലി എന്നിവരുടെ വിക്കറ്റുകളാണ്‌ പാക്കിസ്ഥാന്‌ നഷ്ടമായത്‌.

ആദ്യ രണ്ടുകളികളില്‍ ഓരോന്നു വീതം ജയിച്ച് ഇരുടീമുകളും തുല്യനിലയിലാണ്. ഇതോടെ അടുത്ത രണ്ടു കളികള്‍ നിര്‍ണായകമായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :