പാകിസ്ഥാനെതിരെയുള്ള പരമ്പര: ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു

കൊളംബോ| WEBDUNIA|
PRO
PRO
പാകിസ്ഥാനെതിരെയുള്ള ക്രിക്കറ്റ് പരമ്പരയ്ക്കായുള്ള ശ്രീലങ്കന്‍ ടീമിനെ പ്രഖ്യാപിച്ചു. ശ്രീലങ്കയില്‍ അടുത്തമാസം നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.

ട്വന്റി 20 പരമ്പരയില്‍ രണ്ട് മത്സരങ്ങളാണ് ഉള്ളത്. ഏകദിന പരമ്പരയില്‍ അഞ്ച് മത്സരങ്ങളുമുണ്ട്.

നായകനെ തീരുമാനിക്കാതെയാണ് ടീമിനെ പ്രഖ്യാപിച്ചിട്ടുള്ളത്. മഹേല ജയവര്‍ധനെയായിരിക്കും നായകനെന്നാണ് റിപ്പോര്‍ട്ട്.

ട്വന്റി 20 ടീം:

മഹേല ജയവര്‍ധനെ, ദില്‍‌ഷന്‍, കുമാര്‍ സംഗക്കാര‍, ചന്ദിമല്‍, ആഞ്ചലോ, തിരിമന്നെ, കൌശല്‍, കുലശേഖര, സചിത്ര സേനനായകെ, മലിംഗ, കപുഗെദെര, ഉപുല്‍ തരംഗ, ഇസ്രു ഉദാന, പെരേര.

ഏകദിന ടീം:

മഹേല ജയവര്‍ധനെ, ദില്‍‌ഷന്‍, കുമാര്‍ സംഗക്കാര‍, ചന്ദിമല്‍, ആഞ്ചലോ, തിരിമന്നെ, മെന്‍‌ഡിസ്‍, കുലശേഖര, സചിത്ര സേനനായകെ, മലിംഗ, ഉപുല്‍ തരംഗ, ഹെറാത്ത്, നുവാന്‍, ദില്‍ഹാര.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :