ജയവര്‍ധനെയ്ക്ക് അര്‍ദ്ധ സെഞ്ച്വറി; ശ്രീലങ്കയ്ക്ക് 218

കൊളംബോ| WEBDUNIA|
PRO
PRO
ഇംഗ്ലണ്ടിനെതിരെയുള്ള അവസാന ടെസ്റ്റില്‍ ഇന്ന് ബാറ്റിംഗ് അവസാനിപ്പിക്കുമ്പോള്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സ് എന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ച്വറി നേടിയ ജയവര്‍ധനെയാണ് ഇന്ന് ശ്രീലങ്കയ്ക്ക് വേണ്ടി തിളങ്ങിയത്. 33 റണ്‍സിന്റെ ലീഡ് ആണ് ഇപ്പോള്‍ ശ്രീലങ്കയ്ക്കുള്ളത്.

വിക്കറ്റൊന്നും നഷ്ടപ്പെടാതെ നാല് റണ്‍സ് എന്ന നിലയിലായിരുന്നു ശ്രീലങ്ക ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. ഓപ്പണര്‍ പ്രസാദ് 34 റണ്‍സ് എടുത്താണ് പുറത്തായത്. തിരിമന്നെയ്ക്ക് 35 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. ദില്‍‌ഷന്‍ 35 റണ്‍സ് എടുത്താണ് പുറത്തായത്. സംഗക്കാര 21 റണ്‍സെടുത്തു. സമരവീര 47 റണ്‍സെടുത്താണ് പുറത്തായത്. 55 റണ്‍സുമായി ജയവര്‍ധനെ പുറത്താകാതെ നില്‍ക്കുന്നു.

ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സില്‍ 460 റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ടിന് വേണ്ടി കുക്ക് 94 റണ്‍സ് എടുത്തു. പീറ്റേഴ്സണ്‍ 151 റണ്‍സെടുത്തു. ട്രോട്ട് 64 റണ്‍സെടുത്തിരുന്നു. സ്ട്രോസ് 61 റണ്‍സ് എടുത്തിരുന്നു.

ആദ്യ ടെസ്റ്റില്‍ ശ്രീലങ്ക ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :