പേസ് ബൗളര്‍മാര്‍ തോല്‍‌പ്പിച്ചു; ധോണി

ഹാമിള്‍ട്ടണ്‍| WEBDUNIA|
PRO
ന്യൂസിലാന്‍ഡിനെതിരെയുളള ഏകദിന പരമ്പര നഷ്ടപ്പെടുത്തിയത് പേസ് ബൗളര്‍മാണെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി.

തുറന്നു പറയുകയാണെങ്കില്‍ ഇന്ത്യന്‍ ബൗളിംഗ് തീര്‍ത്തും നിരാശാജനകമായിരുന്നു. ഇത്തരം പിച്ചുകളില്‍ ശ്രദ്ധിക്കേണ്ടത് ഷോര്‍ട്ട് ബോളുകള്‍ കുറയ്ക്കണമെന്നാണ്. എന്നാല്‍ പുതിയ പന്ത് കൊണ്ടും പഴയ പന്ത് കൊണ്ടും ഇന്ത്യന്‍ പേസ് ബൗളര്‍മാര്‍ റണ്‍സ് വിട്ട്‌കൊടുക്കുകയായിരുന്നു’ ധോണി പറഞ്ഞു.

അതെസമയം ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചെന്നും ധോണി പറഞ്ഞു. ലോക റാങ്കിംഗില്‍ എട്ടാം സ്ഥാനത്തുളള ന്യൂസിലാന്‍ഡിനെതിരെ ഒരു മത്സരത്തിലും ലോകചാമ്പ്യന്‍മാരായ ഇന്ത്യക്ക് മേധാവിത്വം പുലര്‍ത്താനായില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :