ഡെയ്ല്‍ സ്റ്റെയ്‌ന്‍ ഇന്ത്യയെ വീഴ്ത്തി

ഡര്‍ബന്‍| WEBDUNIA|
PRO
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഡെയ്ല്‍ സ്റ്റെയ്‌നിന്റെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ടീം 334 റണ്‍സിന് പുറത്തായി.

ഒന്നിന് 198 എന്ന നിലയില്‍ നിന്നും 136 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച ഒമ്പത് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇതില്‍ ആറും സ്വന്തമാക്കിയ സ്റ്റെയ്ന്‍ ലോക ഒന്നാം നമ്പര്‍ ടീമായ ആതിഥേയരുടെ പ്രതീക്ഷകള്‍ക്ക് ജീവന്‍ പകരുകയും ചെയ്തു.

ഓപ്പണര്‍ മുരളി വിജയ് (97) സെഞ്ച്വറിക്ക് മൂന്നു റണ്‍സകലെ തിരിച്ചുകയറി. പുജാര(70)യുടെയും രഹാനെ(51*)യുടെയും അര്‍ധശതകങ്ങളും കോലി(46) ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി(24) എന്നിവരുടെ ചെറുത്തുനില്പുമാണ് ഇന്ത്യയുടെ സ്‌കോര്‍ 300ന് മുകളിലെത്തിച്ചത്.

രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക വിക്കറ്റ് നഷ്ടമില്ലാതെ 82 റണ്‍സെടുത്തിട്ടുണ്ട്. 46 റണ്‍സോടെ ആല്‍വിരോ പീറ്റേഴ്‌സണും 35 റണ്‍സുമായി ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തുമാണ് പുറത്താവാതെ നില്ക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :