ഡര്‍ബന്‍ ടെസ്റ്റ്: ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

ഡര്‍ബന്‍| WEBDUNIA|
PRO
PRO
ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

സ്പിന്നര്‍ ആര്‍ അശ്വന് പകരം ഓള്‍ റൌണ്ടര്‍ രവീന്ദ്ര ജഡേജയെ ഇന്ത്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് പകരം റോബിന്‍ പീറ്റേഴ്സണ്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇടം‌പിടിച്ചു.

രണ്ടു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു. അതിനാല്‍ ഡര്‍ബര്‍ ടെസ്റ്റില്‍ വിജയിക്കുന്ന ടീമിനായിരിക്കും പരമ്പര.

അതേസമയം ഇന്ത്യയ്‌ക്കെതിരെ ഡര്‍ബനില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിനുശേഷം ക്രിക്കറ്റിനോട് വിടപറയുമെന്ന് ഓള്‍റൗണ്ടര്‍ ജാക് കാലിസ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വിരമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണെന്ന് കാലിസ് പറഞ്ഞു. എന്നാല്‍ 2015ല്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും കാലിസ് പറഞ്ഞു.

1995 ഡിസംബറില്‍ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച കാലിസ് 165 ടെസ്റ്റില്‍ നിന്ന് 44 സെഞ്ച്വറിയും 58 അര്‍ധസെഞ്ച്വറിയും ഉള്‍പ്പെടെ 13174 റണ്‍സും 292 വിക്കറ്റും നേടിയിട്ടുണ്ട്. ബാറ്റിങ്ങില്‍ 224 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ . 9/92 ആണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :