കൂച്ച് ബിഹാര്‍ ട്രോഫി; മുംബൈ മികച്ച നിലയില്‍

സുല്‍ത്താന്‍ ബത്തേരി| WEBDUNIA|
PRO
കൃഷ്ണഗിരിയില്‍ നടക്കുന്ന അണ്ടര്‍ 19 കൂച്ച് ബിഹാര്‍ ട്രോഫി ചതുര്‍ദിന മത്സരത്തില്‍ ആദ്യദിനത്തില്‍ മുംബൈക്ക് 4 വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ്. ടോസ് നേടിയ കേരളം മുംബൈയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

പ്രസാദ് പവാര്‍ (87), വൈദിക് മുര്‍ഖാര്‍ (83) എന്നിവരാണ് ക്രീസില്‍. കേരളത്തിനുവേണ്ടി സാദിഖ് ഫാറൂഖ് രണ്ട് വിക്കറ്റെടുത്തു. നിബു ജോസ്, ആത്തിഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :