സച്ചിനും റിക്കിക്കും കഴിയാത്തത് കാലിസിന് സാധിച്ചു

ഡര്‍ബന്‍| WEBDUNIA|
PTI
വിടവാങ്ങല്‍ ടെസ്റ്റ് മത്സരത്തിനിറങ്ങിയ സൗത്ത് ആഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജാക്വിസ് കാലിസിന് സെഞ്ച്വറി. വെടിക്കെട്ട് ബാറ്റിംഗിലൂടെ 115 റണ്‍സ് നേടിയ കാലിസ് ജഡേജയുടെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്‍കി പവലിയനിലേക്ക് മടങ്ങി.

മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനോ മുന്‍ ഓസിസ് നായകന്‍ റിക്കി പോണ്ടിംഗിനോ നേടാന്‍ കഴിയാത്ത നേട്ടമാണ് കാലിസ് ദര്‍ബന്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ നേടിയിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഹാഷിം അംല പുറത്തായപ്പോള്‍ ബാറ്റിംഗിന് ഇറങ്ങിയ കാലിസിന് ഇന്ത്യന്‍ നായകന്‍ ധോണിയുടെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയായിരുന്നു സ്വീകരിച്ചത്.

ഈ ടെസ്റ്റ് പരമ്പരയില്‍ തന്നെയായിരുന്നു കാലിസ് തന്റെ 200മത്തെ ക്യാച്ച് എടുത്തത്. 166 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള കാലിസ് ടെസ്റ്റില്‍ 200 ക്യാച്ചുകള്‍ എടുക്കുന്ന രണ്ടാമത്തെ കളിക്കാരനാണ്. 13174 റണ്‍സുമായി ടെസ്റ്റ് സ്‌കോറില്‍ നാലാമതും 292 വിക്കറ്റുമായി വിക്കറ്റ് ടേക്കിംഗില്‍ 29മതുമാണ് കാലിസ്.

കാലിസിന്റെ സെഞ്ച്വറിയുടെയും അല്‍വീറോ പീറ്റേഴ്‌സണ്‍, റോബിന്‍ പീറ്റേഴ്‌സണ്‍, ഡിവില്ലിയേഴ്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും പിന്‍ബലത്തില്‍ ദക്ഷിണാഫ്രിക്ക 500 റണ്‍സിന് പുറത്തായി. 155.2 ഓവറുകള്‍ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്തു.

ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ ആറു വിക്കറ്റും, സഹീര്‍ ഖാന്‍ രണ്ട് വിക്കറ്റും, മുഹമ്മദ് ഷാമി ഒരു വിക്കറ്റും നേടി. അതേസമയം ദക്ഷിണാഫ്രിക്കയുടെ 166 റണ്‍സ് ലീഡിന് മറുപടി ബാറ്റംഗിനിറങ്ങിയ ഇന്ത്യ നാലാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 66 എന്ന നിലയിലാണ് ആറു റണ്‍ നേടിയ മുരളി വിജയും 19 റണ്‍സെടുത്ത ശിഖര്‍ ധവാനനെയുമാണ് ഇന്ത്യക്ക് നഷ്ടമായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

Champions Trophy 2025, India Match Dates, Time: ചാംപ്യന്‍സ് ...

Champions Trophy 2025, India Match Dates, Time: ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ എപ്പോള്‍? അറിയേണ്ടതെല്ലാം
ഫെബ്രുവരി 20 വ്യാഴാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം

അംബാനി പണിതന്നു, ഐപിഎൽ മത്സരങ്ങൾ ഇനി ഫ്രീയായി കാണാനാവില്ല, ...

അംബാനി പണിതന്നു, ഐപിഎൽ മത്സരങ്ങൾ ഇനി ഫ്രീയായി കാണാനാവില്ല, ഡിസ്നി- റിലയൻസ് ഹൈബ്രിഡ് ആപ്പിൽ 149 രൂപ മുതൽ പ്ലാനുകൾ
പുതുതായി റിബ്രാന്‍ഡ് ചെയ്യുന്ന ജിയോ- ഹോട്ട്സ്റ്റാറിലാകും മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുക. ...

WPL 2025: വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, ഉദ്ഘാടന ...

WPL 2025:  വനിതാ പ്രീമിയർ ലീഗിന് ഇന്ന് തുടക്കം, ഉദ്ഘാടന മത്സരത്തിൽ ആർസിബി ഗുജറാത്തിനെതിരെ
കഴിഞ്ഞ സീസണില്‍ 10 മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളുമായി മികച്ച പ്രകടനമാണ് ആശ ശോഭന ...

IPL 2025: ഐപിഎൽ പൂരത്തിന് മാർച്ച് 22ന് തുടക്കമാകും, ഫൈനൽ ...

IPL 2025: ഐപിഎൽ പൂരത്തിന് മാർച്ച് 22ന് തുടക്കമാകും, ഫൈനൽ മത്സരം മെയ് 25ന്
അതേസമയം കഴിഞ്ഞ മെഗാതാരലേലത്തില്‍ പഞ്ചാബ് കിംഗ്‌സിലേക്ക് പോയ ശ്രേയസ് അയ്യരുടെ പകരക്കാരനായി ...

'കുറച്ച് ഒതുക്കമൊക്കെ ആകാം'; പാക്കിസ്ഥാന്‍ താരങ്ങളുടെ ...

'കുറച്ച് ഒതുക്കമൊക്കെ ആകാം'; പാക്കിസ്ഥാന്‍ താരങ്ങളുടെ 'ചെവിക്കു പിടിച്ച്' ഐസിസി, പിഴയൊടുക്കണം
മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ മാത്യു ബ്രീറ്റ്‌സ്‌കിയോടാണ് പാക്കിസ്ഥാന്‍ പേസര്‍ ...