ഓവല്‍|
WEBDUNIA|
Last Modified തിങ്കള്‍, 27 ജനുവരി 2014 (12:12 IST)
PRO
ഇംഗ്ലണ്ടിനെതിരെയുളള ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയക്ക് വിജയം. ഇതോടെ ആഷസ് പരമ്പരയുടെ ഭാഗമായി നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഓസ്ട്രേലിയ 4-1ന് സ്വന്തമാക്കി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുത്തു. 56 റണ്‍സെടുത്ത ജോര്‍ജ് ബെയ്ലാണ് ഓസ്ട്രേലിയന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റാര്‍ട്ട് ബ്രോടും, രണ്ട് വിക്കറ്റ് വീഴ്ത്തിയ ക്രൈസ് ജോര്‍ദാനുമാണ് ഇംഗ്ലീഷ് ബൗളിംഗ് നിരയില്‍ തിളങ്ങിയത്.
തുടര്‍ന്ന് ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന് 49.4 ഓവറില്‍ 212 റണ്‍സെടുക്കാനെ സാധിച്ചുളളു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കോള്‍ട്ടെര്‍ നൈലും ക്ലിന്ച്ച് മെക്കേയും മികച്ച പ്രകടനമാണ് നടത്തിയത്.