ഐസ്ക്രീം പാര്‍ലര്‍ കേസിന്റെ അട്ടിമറി തുടങ്ങിയത് ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന കല്ലട സുകുമാരന്‍ വെളിപ്പെടുത്തി. ഒരു സ്വകാര്യവാര്‍ത്താ ചാനലിനോട് ആണ് കല്ലട സുകുമാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രോസിക്യൂഷന് അനുമതി നല്കേണ്ടതായിരുന്നു. കുഞ്ഞാലിക്കുട്ടിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമോപദേശം നല്കിയിരുന്നു. എന്നാല്‍, നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശി ഇതില്‍ അതൃപ്തി അറിയിച്ചു. അട്ടിമറി തുടങ്ങിയത് നായനാര്‍ സര്‍ക്കാരാണെന്നും കല്ലട സുകുമാരന്‍ വെളിപ്പെടുത്തി.
കുഞ്ഞാലിക്കുട്ടിക്കെതിരെ നിയമനടപടിക്ക് നിര്‍ദ്ദേശം നല്കിയതിനെ തുടര്‍ന്ന് താന്‍ പലര്‍ക്കും അപ്രിയനായി. ഇപ്പോഴത്തെ സര്‍ക്കാരിന്റെ കാലത്ത് തനിക്ക് യാതൊരുവിധ സ്ഥാനക്കയറ്റങ്ങളും ലഭിക്കാത്തതിന് കാരണവും ഇതാണ്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തന്നെ ഇക്കാര്യം തന്നോട് പറഞ്ഞിട്ടുണ്ട്.
ഐസ്ക്രീം കേസില്‍ വി എസ് തന്നെ പുനരന്വേഷണത്തിന് മുന്‍ കൈയെടുക്കുമെന്നാണ് താന്‍ കരുതുന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പുനരന്വേഷണത്തിന് ഇപ്പോഴും സാധ്യതയുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.