ഇന്ത്യന്‍ പര്യടനത്തിനായി ഇംഗ്ലണ്ട് ടീം മുംബൈയില്‍ എത്തി

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
ഇന്ത്യന്‍ പര്യടനത്തിനായി ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ടീം മുംബൈയിലെത്തി. അലസ്റ്റര്‍ കുക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീം പുലര്‍ച്ചെയാണ് ദുബായില്‍ നിന്ന് ഇന്ത്യയില്‍ എത്തിയത്. മൂന്ന് മാസം നീളുന്നതാണ് പര്യടനം.

നാല്‌ ടെസ്റ്റ്‌ മത്സരങ്ങള്‍, രണ്ട്‌ ട്വന്റി-20, അഞ്ച്‌ ഏകദിനങ്ങള്‍ എന്നീ മത്സരങ്ങളാണ് പര്യടനത്തിനിടെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുക. ആദ്യ ടെസ്റ്റ് നവംബര്‍ 15ന് അഹമ്മദാബാദിലാണ് നടക്കുക.

ഇതിന് മുന്നോടിയായി ചൊവ്വാഴ്ചയും നവംബര്‍ ആദ്യആഴ്ചയിലുമായി നടക്കുന്ന മൂന്ന്‌ പരിശീലന മത്സരങ്ങളില്‍ ഇംഗ്ലണ്ട്‌ ടീം കളിക്കും. 23 മുതല്‍ മുംബൈയിലാണ്‌ രണ്ടാം ടെസ്റ്റ്‌ നടക്കുക. ഡിസംബര്‍ 20 നും 22 നും ട്വന്റി-20 മത്സരങ്ങള്‍ നടക്കും. ജനുവരി 11 ന്‌ രാജ്കോട്ടിലാണ്‌ ആദ്യ ഏകദിനം നടക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :