പെട്രോള്‍ വില കുറയാന്‍ സാധ്യത

മുംബൈ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
പെട്രോള്‍ വിലയില്‍ കുറവ് വരുത്താന്‍ എണ്ണകമ്പനികള്‍ ആലോചിക്കുന്നതായി സൂചന. ക്രൂഡ് ഓയിലിന്റെ വില അന്തരാഷ്ട്ര വിപണിയില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ഈ തീരുമാനം. സെംപ്റ്റംബര്‍ 20ന് ബാരലിന് 106 ഡോളറാണ് അന്താരാഷ്ട്ര വിപണിയിലെ നിരക്ക്. അഞ്ചു ദിവസം മുന്‍പ് 116 ഡോളറായിരുന്നു വില.

ക്രൂഡ് ഓയിലിന് ഓരോ തവണയും വില കുറയുമ്പോള്‍ പെട്രോള്‍ വിലയില്‍ 33 പൈസയുടെ കുറവും രൂപയുടെ മൂല്യം ഉയരുമ്പോള്‍ 77 പൈസയുടെ കുറവും പെട്രോള്‍ വിലയിലുമുണ്ടാകും. ഇതാണ് വില കുറയുമെന്ന നിഗമനത്തിന് കാരണമെന്ന് ബി പി സി എല്‍ ഫിനാന്‍സ് വിഭാഗം ഡയറക്ടര്‍ എസ്. വരദരാജന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :