ഇംഗ്ലണ്ട് താരം പ്രയര്‍ ആത്മഹത്യയ്ക്ക് ഒരുങ്ങിയ ആളെ രക്ഷിച്ചു!
സിഡ്നി|
WEBDUNIA|
PRO
PRO
ആത്മഹത്യ ചെയ്യാനൊരുങ്ങിയ ആളെ ഇംഗ്ലീഷ് ക്രിക്കറ്റ് താരം മാറ്റ് പ്രയര്‍ രക്ഷിച്ചു. സിഡ്നിയില്‍ ഇംഗ്ലീഷ് ടീം താമസിക്കുന്ന ഹോട്ടലിന് സമീപത്തെ പിര്‍മോണ്ട് പാലത്തില്‍ നിന്ന് താഴോട്ട് ചാടാനൊരുങ്ങിയ ആളുടെ ജീവന്‍ ആണ് പ്രയറിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തിരിച്ചുകിട്ടിയത്.
ബുധനാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. ഇംഗ്ലീഷ് ക്രിക്കറ്റ് ടീം ആരാധകരുടെ കൂട്ടായ്മയായ ബാര്‍മി ആര്‍മിയുടെ നേതൃത്വത്തില്‍ നടക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടുശേഖരണ പരിപാടിയില്‍ പങ്കെടുത്തശേഷം ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു പ്രയര്‍. ഇതിനിടെയാണ് ഒരാള്‍ നദിയിലേക്ക് ചാടാനൊരുങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. പ്രയര്‍ ഉടന്‍ തന്നെ ഇയാളെ പാലത്തിന്റെ കൈവരിയില്‍ നിന്ന് ഇറക്കി. തുടര്‍ന്ന് ഏറെ നേരം ഇയാളുമായി സംസാരിച്ചു.
തൊട്ടുപിന്നാലെയെത്തിയ മറ്റൊരു ഇംഗ്ലിഷ് താരം സ്റ്റുവര്‍ട്ട് ബ്രോഡ് ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി ആത്മഹത്യയ്ക്ക് ഒരുങ്ങിയ ആളെ കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു.