ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ സിംബാബ്‌വെക്കാരനായ ആന്‍ഡി ഫ്ലവറിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. ആഷസ് പരമ്പരയില്‍ ഏകപക്ഷീയ തോല്‍വി പിണഞ്ഞതാണ് തൊപ്പി തെറിക്കാന്‍ മുഖ്യകാരണം.
ഏകദിന പരമ്പരയില്‍ 4-1നും ട്വന്റി 20 പരമ്പരയില്‍ 2-0നും തോറ്റതോടെ പരമ്പരയില്‍ ഇംഗ്ലണ്ടിന് സമ്പൂര്‍ണ പരാജയം പിണയുകയും ചെയ്തു. ആഷസ് തോറ്റശേഷവും പരിശീലക സ്ഥാനത്ത് തുടരാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
എന്നാല്‍, ഇ.സി.ബി.യുടെ പുതിയ മാനേജിങ് ഡയറക്ടര്‍ പോള്‍ ഡൗണ്‍ടണുമായുള്ള കൂടിക്കാഴ്ചയില്‍ സ്ഥാനമൊഴിയാന്‍ നിര്‍ദേശിക്കുകയാണുണ്ടായത്.