പുത്തന്‍ താരങ്ങളുമായി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്

ഡല്‍ഹി| WEBDUNIA|
PTI
ഐപിഎല്‍ ഏഴാം സീസണ്‍ മത്സരങ്ങള്‍ക്കായി ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് കഴിഞ്ഞ തവണത്തെ ടീമിലെ ഒരാളെ പോലും നിലനിര്‍ത്താതെ ലേലത്തിലൂടെ പുതിയ ടീമിനെ രൂപീകരിക്കുന്നു.

ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ കോച്ച് ഗ്യാരി ക്രിസ്റ്റനാണ് പുതിയ ടീമിനെ എടുക്കാമെന്ന നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ഡെയര്‍ ഡെവിള്‍സിന്റെ മിന്നും താരങ്ങളായ ഡേവിഡ് വാര്‍ണറെയും കെവിന്‍ പീറ്റേഴ്‌സണിനെയും നിലനിര്‍ത്തുമെന്നായിരുന്നു കരുതിയിരുന്നതെങ്കിലും ടീം മാനേജ്‌മെന്റിന്റെ തീരുമാനം മറ്റൊന്നായിരുന്നു.

ഇരുവരെയും നിലനിര്‍ത്തണമെങ്കില്‍ 22 കോടി രൂപ ചെലവാക്കേണ്ടി വരും എന്നതിനാലാണ് ടീം മറിച്ചൊരു തീരുമാനമെടുത്തതെന്നാണ് വിവരം. കഴിഞ്ഞ കുറച്ച് നാളുകളായി ഫോമില്‍ അല്ലാത്ത വിരേന്ദര്‍ സെവാഗിനെ നിലനിര്‍ത്തുന്നതില്‍ ഒരു കാര്യമില്ലെന്നാണ് ടീം കരുതുന്നത്.

ഐപിഎല്‍ ആറാം സീസണിലെ ടീമിന്റെ മോശം പ്രകടനമാണ് പഴയ ടീമിനെ പൂര്‍ണമായും ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നില്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :