അമിതാഹ്‌ളാദത്തിന് ജഡേജയ്ക്കും ഇശാന്തിനും അമ്പയറുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
വിക്കറ്റ് നേട്ടത്തില്‍ അമിതാഹ്ളാദം പ്രകടിപ്പിച്ചതിന് ഇന്ത്യന്‍ ബൗളര്‍മാരായ രവീന്ദ്ര ജഡേജയ്ക്കും ഇശാന്ത് ശര്‍മ്മയ്ക്കും അമ്പയര്‍ അലീം ദാര്‍ മുന്നറിയിപ്പ് നല്‍കി.

ഡേവിഡ് വാര്‍ണറെ എല്‍ ബിയില്‍ കുരുക്കിയ ശേഷമാണ് ജഡേജ . അമ്പയര്‍ വിക്കറ്റ് നല്‍കും മുന്‍പ് തന്നെ ജഡേജ ആഹ്ളാദച്ചുവടുകള്‍ തുടങ്ങിയത്. വാര്‍ണറെ പവിലിയനിലേക്ക് വിരലുയര്‍ത്തി അയയ്ക്കുകയായിരുന്നു രവീന്ദ്ര ജഡേജ. ജെയിംസ് പാറ്റിന്‍സണിനെ പുറത്താക്കിയശേഷമാണ് ഇശാന്ത് ആക്രോശിച്ചത്

അമ്പയര്‍ അടുത്തുണ്ടായ സീനിയര്‍ താരം സച്ചിനോട് ജഡേജയെ നിയന്ത്രിക്കാന്‍ ആവശ്യപ്പെട്ടു. പലപ്പോഴും താരങ്ങളുടെ പരിധി വിട്ട പെരുമാറ്റം ടീമിനു തലവേദനയായിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :