സച്ചിന്റെ ആദ്യ റെക്കോഡ് ചാരമായി!

മുംബൈ: | WEBDUNIA|
PRO
PRO
ക്രിക്കറ്റ് ദൈവത്തിന്റെ വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ച ആദ്യ റെക്കോഡ് സംബന്ധിച്ച രേഖകള്‍ ചാരമായി. 25 വര്‍ഷം മുമ്പ് 1988 ഫിബ്രവരി 24-ന് സച്ചിന്‍ ടെണ്ടുല്‍ക്കറും വിനോദ് കാംബ്ലിയും ചേര്‍ന്ന് സ്ഥാപിച്ച 664 റണ്‍സിന്റെ കൂട്ടുകെട്ട് രേഖകളാണ് ചാരമായത്. മുംബൈ സ്‌കൂള്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ (എം എസ് എസ് എ) സൂക്ഷിച്ചു വച്ചിരുന്ന രേഖകളാണ് കഴിഞ്ഞ ദിവസം ചാമ്പലാക്കിയത്.

ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്‍റില്‍ സെന്‍റ് സേവ്യേഴ്‌സിനെതിരേ ശാരദാശ്രം സ്‌കൂളിനുവേണ്ടിയാണ് സച്ചിന്‍ -കാംബ്ലി കൂട്ടുകെട്ട് പിറന്നത്. മത്സരത്തിന്റെ ഔദ്യോഗിക സ്‌കോര്‍ഷീറ്റാണ് അധികൃതര്‍ കത്തിച്ചുകളഞ്ഞത്. കാരണം ഒന്നുമാത്രം- കടലാസുകള്‍ ശേഖരിച്ചുവെക്കാന്‍ സ്ഥലമില്ല !

ഔദ്യോഗിക സ്‌കോര്‍ ഷീറ്റും ചാമ്പലായതോടെ, വലിയൊരു ചരിത്രത്തിന് രേഖകളും നഷ്ടമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :