രാഷ്ട്രീയവും സ്പോര്‍ട്സും കൂട്ടിക്കുഴയ്ക്കരുതെന്ന് പര്‍വേസ് റസൂല്‍

ശ്രീനഗര്‍| WEBDUNIA|
PRO
തന്റെ ക്രിക്കറ്റിനെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് ഇന്ത്യയുടെ ഭാവി താരം പര്‍വേസ് റസൂല്‍. പ്രസിഡന്റ്സ് ഇലവനിലെ 7 വിക്കറ്റെന്ന അവിസ്മരണീയ പ്രകടനം ടീം ഇന്ത്യയിലേക്ക് പര്‍വേസിന് വഴിതുറക്കുമെന്ന് വിദഗ്ദര്‍ വിലയിരുത്തിയിരുന്നു. കശ്മീരിലെ അസ്വസ്ഥതകള്‍ തണുപ്പിക്കാനായി പര്‍വേസിനെ ടീം ഇന്ത്യയിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ താന്‍ ഒരു രാഷ്ട്രീയവും കളിയില്‍ ആഗ്രഹിക്കുന്നില്ലെന്നും ക്രിക്കറ്റില്‍ എങ്ങനെയാണ് രാഷ്ട്രീയം കാണുന്നതെന്നെനിക്കറിയില്ലെന്നും തന്റെ പ്രകടനത്തിന്റെ മികവില്‍ ടീം ഇന്ത്യയില്‍ എത്താന്‍ തനിക്ക് അവസരം ലഭിക്കുമെന്നും പര്‍വേസ് റസൂല്‍ തക്ക മറുപടി നല്‍കി‍.

പാര്‍ലമെന്റ് ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു കശ്മീരിലുണ്ടാക്കിയ തീയണക്കാന്‍ പര്‍വേസ് റസൂലിനെ ടീം ഇന്ത്യയിലേക്കെത്തിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചെന്നൈയിലെ ഗുരു നാനാക്ക് കോളെജ് ഗ്രൗണ്ടില്‍ ഏഴു ഓസ്ട്രേലിയന്‍ തലകള്‍ ഒന്നൊന്നായി അരിഞ്ഞിട്ടുകൊണ്ടാണ് പര്‍വേസ് ആദ്യം ഞെട്ടിച്ചത്. താമസിയാതെ പര്‍വേസ് റസൂലിനെ ഐപില്‍ ടീമായ പൂനെ വാരിയേഴ്സ് സ്വന്തമാക്കി. ജമ്മു കശ്മീരില്‍ നിന്ന് ഐപിഎല്‍ ടീമിലെത്തുന്ന ആദ്യ താരമാണ് 24കാരനായ റസൂല്‍.

ഫുള്‍ സ്ലീവ്സ് ഇടാതെ പന്തെറിയാന്‍ ധൈര്യമുള്ള ഓഫ് സ്പിന്നറുടെ ബൗളിങ് ആക്ഷനാണ് ജമ്മു കശ്മീരിന്‍റെ ഹെഡ് കോച്ച് ബിഷന്‍ സിങ് ബേദിയെ ഈ പയ്യനില്‍ ശ്രദ്ധയെത്താന്‍ കാരണമായത്. ഭരണതീരുമാനങ്ങള്‍ക്കും മറ്റും അപ്പുറം പക്ഷേ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണ് ഈ താരം. കാശ്മീരില്‍ നിന്നുള്ള ഈ ഓര്‍റൗണ്ടര്‍ പര്‍വേസ് റസൂര്‍ ടീം ഇന്ത്യയുടെ പുതിയ വാഗ്ദാനമാകുമെന്ന് പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :