തലയോട്ടിക്കും ശ്വാസകോശത്തിനും ഗുരുതരമായി പരുക്കേറ്റ റൈഡര്‍ക്ക് ഇതുവരെ ബോധം വീണുകിട്ടിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ക്രൈസ്റ്റ്ചര്‍ച്ചിന് സമീപത്തെ മെരിവാലെയിലെ ഒരു ബാറിന് മുന്നില്‍ വച്ച് നാലംഗ സംഘമാണ് റൈഡറെ ആക്രമിച്ചത്. തലയ്ക്ക് അടിയേറ്റു വീണ റൈഡറെ അക്രമിസംഘം തറയിലിട്ട് ചവുട്ടിയെന്നും റിപ്പോര്‍ട്ടുണ്ട്.
ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കളിച്ചശേഷം വെല്ലിങ്ടണ്‍ ടീമിലെ അംഗങ്ങള്‍ക്കൊപ്പമാണ് റൈഡര്‍ ബുധനാഴ്ച രാത്രി ബാറിലെത്തിയത്. ഹോട്ടലില്‍ വച്ച് മദ്യപിച്ചതിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തിനുള്ള ടീമില്‍ നിന്ന് റൈഡറെ ഒഴിവാക്കിയിരുന്നു.
ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ടീമംഗമായ റൈഡര്‍ ഐ പി എല്ലില്‍ കളിക്കേണ്ടതായിരുന്നു. ഡെയര്‍ ഡെവിള്‍സുമായി മൂന്ന് ലക്ഷം ഡോളറിനാണ് കരാര്‍ ഒപ്പിട്ടിരുന്നത്.