ഓസ്ട്രേലിയയുടെ ആദരം സച്ചിന് അര്‍ഹിക്കുന്നത്: ഗില്‍ക്രിസ്റ്റ്
മുംബൈ|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
സച്ചിന് ടെണ്ടുല്‍ക്കര്‍ക്ക് ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ അംഗത്വം നല്‍കാനുള്ള തീരുമാനത്തെ അനുകൂലിച്ച് മുന്‍ ഓസീസ് ‘വിക്കറ്റ് കീപ്പര്‍-ബാസ്റ്റ്മാന്‍’ ആഡം ഗില്‍ക്രിസ്റ്റ് രംഗത്ത്. ഈ ആദരവ് സച്ചിന് അര്‍ഹിക്കുന്നു എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 22 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടെ ഇന്ത്യ-ഒസീസ് ബന്ധം മെച്ചപ്പെടുത്തുന്നതില്‍ സച്ചിന് നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട് എന്ന് ഗില്‍ക്രിസ്റ്റ് ചൂണ്ടിക്കാട്ടി.
രഞ്ജി ക്രിക്കറ്റില്‍ കളിക്കാന്‍ സച്ചിന് തയാറെടുക്കുന്നതായി താന്‍ വായിച്ചു. സച്ചിന്റെ പ്രൊഫഷണലിസവും ആത്മാര്‍ത്ഥതയുമാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഗില്‍ക്രിസ്റ്റ് കൂട്ടിച്ചേര്‍ത്തു.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് സച്ചിനെ ആദരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ മുന്‍ ഓസീസ് താരം മാത്യു ഹെയ്ഡന് ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു.