എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പുതിയ അയല്‍ക്കാരന്‍ എന്തുകൊണ്ടും മോശക്കാരനല്ല. രാജ്യസഭയിലെ ഏറ്റവും പ്രശസ്തനായ അംഗം തന്നെയാണ് രാഹുലിന്റെ അയല്‍ക്കാരനായി എത്തുന്നത്- സച്ചിന്‍ ടെണ്ടുല്‍ക്കര്‍.
ഡല്‍ഹി തുഗ്ലക് ലെയ്നില്‍ രാഹുലിന്റെ വസതിക്ക് സമീപമാണ് സച്ചിന് വീട് അനുവദിക്കുക എന്നാണ് റിപ്പോര്‍ട്ട്. തുഗ്ലക് ലെയ്നില്‍ പന്ത്രണ്ടാം നമ്പര്‍ വീടാണ് രാഹുലിന്റേത്. ഈ വീടിന് നേരേ എതിര്‍വശത്തുള്ള അഞ്ചാം നമ്പര്‍ വീടാണ് സച്ചിന് അനുവദിക്കുക. 7000 സ്ക്വയര്‍ ഫീറ്റിലുള്ള ടൈപ്പ് 7 ബംഗ്ലാവാണ് സച്ചിന് നല്‍കുക. സഹമന്ത്രിമാര്‍ക്ക് അനുവദിക്കുന്ന സൗകര്യങ്ങളുള്ള വീടായിരിക്കും ഇത്.
സച്ചിന് അതീവ സുരക്ഷ ലഭ്യമാക്കുന്നതിനാണ് ഇവിടെ വീട് അനുവദിക്കുന്നത്. അദ്ദേഹം ഡല്‍ഹിയില്‍ എത്തുമ്പോള്‍ z പ്ലസ് കാറ്റഗറി സുരക്ഷ അനുവദിക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.