രാജ്യസഭ എം പി എന്ന നിലയില്‍ അനുവദിച്ച ഡല്‍ഹിയിലെ സര്‍ക്കാര്‍ വസതി ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വേണ്ടെന്ന് വച്ചു. ബംഗ്ലാവ് സ്വീകരിക്കുന്നത് നികുതിദായകരുടെ പണം പാഴാക്കുന്ന നടപടിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ മാതൃക കാട്ടിയത്. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുമ്പോള്‍ ഹോട്ടലില്‍ തങ്ങാനാണ് സച്ചിന്റെ തീരുമാനം. താന്‍ കുറച്ചുദിവസങ്ങള്‍ മാത്രമേ ഡല്‍ഹിയില്‍ ഉണ്ടാവുകയുള്ളൂ. അപ്പോള്‍ ബംഗ്ലാവ് ഒരു പാഴ്ചെലവായിരിക്കും എന്ന് സച്ചിന്‍ വ്യക്തമാക്കി. അത് മറ്റൊരാള്‍ക്ക് നല്‍കുന്നതായിരിക്കും നല്ലതെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം സഭാനടപടികളില്‍ പങ്കെടുത്ത് താന്‍ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റും എന്നും സച്ചിന്‍ അറിയിച്ചു.