പൊലീസ് വേഷം മനോഹരമാക്കാന്‍ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. നവാഗതനായ ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു. മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങള്‍ മലയാളികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിട്ടുണെന്നത് ചരിത്രം. ആരാധകര്‍ക്കും ചിത്രം തകര്‍ത്തുവാരുമെന്ന് ഉറപ്പ്.
ചിത്രീകരണം തുടങ്ങും മുമ്പേ തിയേറ്റര്‍ ഉടമകളില്‍ നിന്നും നല്ല പ്രതികരണമാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നു. പക്ഷെ ഒടുവില്‍ കിട്ടിയ വാര്‍ത്ത ആരാധകരെ തളര്‍ത്തിയിരിക്കുന്നു. വാര്‍ത്ത മറ്റൊന്നുമല്ല, മമ്മൂട്ടിയ്ക്കൊപ്പം പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് കേരളത്തിന്‍റെ പ്രിയപ്പെട്ട ശ്രീശാന്ത്!