കായികലോകം 2011 - പ്ലേ, റീപ്ലേ!

ആര്‍ കെ ഹണി

WEBDUNIA|
വനിതാ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണനേട്ടമില്ലെങ്കിലും അഭിമാനിക്കാന്‍ പോന്ന ഒരു മുഹൂര്‍ത്തം മയൂഖ ജോണി ഇന്ത്യക്ക് സമ്മാനിച്ചു. അഞ്ജു ബോബി ജോര്‍ജിന് ശേഷം ആദ്യമായി മയൂഖയിലൂടെ ഇന്ത്യ വനിതാ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തി. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയാണ് മലയാളി താരം മയൂഖ ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടിയത്. ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരിയും മലയാളി താരവുമായ പ്രീജ ശ്രീധരന്‍ ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡിന് അര്‍ഹയായിയെന്നത് മലയാളികള്‍ക്ക് അഭിമാനിക്കാന്‍ പോന്ന ഒരു നേട്ടമാണ്. ഏഷ്യന്‍ ഗെയിംഗ്, കോമണ്‍‌വെല്‍ത്ത് ഗെയിംസ് എന്നിവയിലെ മികച്ച പ്രകടനമാണ് പ്രീജയെ അര്‍ജുന അവാര്‍ഡിന് അര്‍ഹയാക്കിയത്.

ഒരു ഉത്തേജകമരുന്ന് വിവാദത്തിന്റെ ദൃശ്യങ്ങള്‍ റീപ്ലേയില്‍ കാണാതെ പോകില്ല. ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട സ്വര്‍ണം നേടീയ അശ്വിനി അകുജ്ഞി, മലയാളി താരങ്ങളായ സിനി ജോസ്, എം ഹരികൃഷ്ണന്‍, ടിയാന മേരി തോമസ്, മന്ദീപ് കൌര്‍, ജുവാന്‍ മുര്‍മു, പ്രിയ പന്‍‌വര്‍ എന്നിവര്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. ഹരികൃഷ്ണനെ രണ്ട് വര്‍ഷത്തേയ്ക്കും മറ്റ് താരങ്ങളെ ആറ് വര്‍ഷത്തേയ്ക്കും നാഡ വിലക്കുകയും ചെയ്തു.

റീപ്ലേ ഇവിടെ അവസാനിക്കുന്നു. ഇനി ലൈവിനുള്ള സമയമാണ്. പുത്തന്‍ കുതിപ്പുകളും ഉണര്‍വുകളും പോരാട്ടങ്ങളും ഏറ്റുവാങ്ങാന്‍ 2012ന്റെ കളിക്കളം ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു. അപ്പോള്‍ റെഡി, സ്റ്റാര്‍ട്ട്...


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :