വേഗപ്പോരാട്ടം അവിസ്മരണീയമെന്ന് സച്ചിന്‍

WEBDUNIA|
PRO
PRO
‘അവിസ്മരണീയം’- പ്രഥമ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി കാറോട്ട മത്സരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയില്‍ നടന്ന ഫോര്‍മുല വണ്‍ കാറോട്ടമത്സരത്തിലെ അവിസ്മരണീയ മുഹൂ‍ര്‍ത്തങ്ങള്‍ സച്ചിന്‍ പങ്കുവയ്ക്കുന്നത് ട്വിറ്ററിലൂ‍ടെയാണ്.

ചെക്കേര്‍ഡ് ഫ്ലാഗ് വീശിയത് വല്ലാത്ത ഒരു അനുഭവമായിരുന്നു. എല്ലാം മികച്ച രീതിയില്‍ തുടരട്ടെ- സച്ചിന്‍ ട്വിറ്ററില്‍ കുറിക്കുന്നു.

ഫോര്‍മുല കാറോട്ട മത്സരത്തിന്റെ സംഘാടകരെ സച്ചിന്‍ അഭിനന്ദിച്ചു. മത്സരത്തിനുള്ള സൌകര്യങ്ങളും സര്‍ക്യൂട്ടും മികച്ച രീതിയല്‍ ഒരുക്കുന്നതില്‍ സംഘാടകരായ ജെയ്‌പീ ഗ്രൂപ്പ് വിജയിച്ചുവെന്ന് സച്ചിന്‍ പറഞ്ഞു. എല്ലാം ലോകോത്തര നിലവാരമുള്ളവയായിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

പ്രഥമ ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി കാറോട്ടമത്സരത്തില്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ കിരീട നേട്ടത്തിലെത്തിയപ്പോള്‍ അതു കുറിക്കുന്ന ചെക്കേര്‍ഡ് ഫ്ലാഗ് വീശിയത് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :