ഓപ്പണര്‍മാര്‍ മങ്ങി, റെയ്ന തല്ലി

കൊല്‍ക്കത്ത| WEBDUNIA|
ട്വന്റി 20 ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 121 റണ്‍സിന്റെ വിജയലക്‍ഷ്യം. ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സ് ആണ് എടുത്തത്.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ധോ‍ണി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ മികച്ച തുടക്കം നല്‍കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ആയില്ല. മൊത്തം സ്കോര്‍ അഞ്ച് റണ്‍സ് ആയിരിക്കേ തന്നെ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ പുറത്തായി. ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഉത്തപ്പ ഒരു റണ്‍സിനും രഹാനെ റണ്‍സൊന്നും എടുക്കാതെയുമാണ് പുറത്തായത്.

പിന്നീട് സുരേഷ് റെയ്നയും വിരാട് കോഹ്‌ലിയും ചേര്‍ന്നാണ് പൊരുതിയത്. എന്നാല്‍ കോഹ്‌ലി 15 റണ്‍സ് മാത്രമെടുത്ത് പുറത്തായത് വീണ്ടും തിരിച്ചടിയായി. റെയ്ന 29 പന്തുകളില്‍ നിന്ന് രണ്ട് സിക്സറുകളും നാല് ബൌണ്ടറികളും ഉള്‍പ്പടെ 39 റണ്‍സ് എടുത്തു. ധോണി 26 പന്തുകളില്‍ നിന്ന് ഒരു സിക്സര്‍ ഉള്‍പ്പടെ 21 റണ്‍സ് എടുത്തു. അശ്വിന്‍ 11 പന്തുകളില്‍ നിന്ന് മൂന്ന് ബൌണ്ടറികള്‍ ഉള്‍പ്പടെ 17 റണ്‍സ് നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :