സച്ചിന് പകരംവയ്ക്കാന്‍ മറ്റൊരാളില്ല: സെവാഗ്

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പേസ് ബൌളര്‍മാരെ റൊട്ടേഷന്‍ സമ്പ്രദായത്തില്‍ ടീമില്‍ ഉള്‍പ്പെടുത്തുന്നത് പരുക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഇന്ത്യന്‍ താരം വിരേന്ദ്ര സെവാഗ്. പേസ് ബൌളര്‍മാര്‍ അധികം മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ടീം മാനേജ്‌മെന്റ് ഉറപ്പുവരുത്തേണ്ടെതുണ്ടെന്നും സെവാഗ് പറഞ്ഞു.

ഫാസ്റ്റ് ബൌളര്‍മാര്‍ക്ക് പരുക്ക് പിടിപെടാന്‍ സാധ്യതകൂടുതലാണ്. പരുക്കേറ്റാല്‍ സ്വാഭാവികമായും പേസ് നഷ്ടമാകുകയും ചെയ്തു. മാത്രവുമല്ല പരുക്കേറ്റാല്‍ പിന്നീട് തിരിച്ചുവരവ് പ്രയാസമായിരിക്കുമെന്നും സെവാഗ് പറഞ്ഞു.

ലോകകപ്പില്‍ ഞാന്‍ മത്സരിച്ചത് ചെറിയ പരുക്കുകളോടെയാണ്. സച്ചിനും അതുപോലെയായിരുന്നു. സച്ചിന് പകരം വയ്ക്കാന്‍ മറ്റൊരാളില്ലെന്നും സെവാഗ് പറഞ്ഞു. സച്ചിനെപ്പോലെ ദീര്‍ഘകാലം ഒരേ മികവോടെ ക്രിക്കറ്ററായിരിക്കുകയെന്നത് മറ്റൊരാള്‍ക്ക് കഴിയുന്ന കാര്യമല്ല- സെവാഗ് പറഞ്ഞു.

രാജ്യത്തിന് വേണ്ടി മത്സരിക്കണമെന്നാണ് ഒരു ക്രിക്കറ്ററുടെ ഏറ്റവും വലിയ ആഗ്രഹം. എങ്കിലും ഒരാള്‍ക്ക് പരുക്കേറ്റാല്‍ അക്കാര്യം ടീം മാനേജ്‌മെന്റിനെ അറിയിക്കണം. ആവശ്യപ്പെട്ടിട്ടും ധോണിക്ക് വിശ്രമം ലഭിച്ചിരുന്നില്ല. ടീമിലെ പല താരങ്ങളും പിടിയിലായതിനാണ് ധോണിക്ക് വിശ്രമം ലഭിക്കാതിരുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :