അഭിറാം മനോഹർ|
Last Modified വ്യാഴം, 30 സെപ്‌റ്റംബര്‍ 2021 (20:25 IST)
സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്‌സിൻ ഉടൻ വിപണിയിലെത്തുമെന്ന് ആരോഗ്യമന്ത്രാലയം. മൂന്ന് ഡോസ് വാക്‌സിൻ ആയതിനാൽ സൈക്കോവ് ഡി വാക്സിന്റെ വിലയിൽ വ്യത്യാസം ഉണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേസമയം കൊവാക്‌സിന് ലോകാരോഗ്യസംഘടനയുടെ അനുമതി ലഭിക്കുന്നത് സംബന്ധിച്ച തീരുമാനം ഒക്‌ടോബറിൽ ഉണ്ടായേക്കാം.
വാക്സീൻറെ ജൂലൈ മുതലുള്ള വിവരങ്ങളാണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത്. കൊവാക്‌സീൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്ന് ലോകാരോഗ്യ സംഘടന കൂടുതൽ വിശദീകരണം തേടിയതിനാൽ അനുമതി വൈകുമെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു.
അഹമ്മദാബാദ് ആസ്ഥാനമായ
സൈഡസ് കാഡില കമ്പനി വികസിപ്പിച്ച ഡി എൻ എ വാക്സീൻ ആയ സൈകോവ്-ഡി വാക്സീൻ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്കും നൽകാമെന്ന വിദഗധ സമിതി ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചിരുന്നു. ഇന്ത്യയിൽ തന്നെ വികസിപ്പിച്ച രണ്ടാമത്തെ വാക്സീനാണ് സൈകോവ് ഡി.
28 ദിവസത്തെ ഇടവേളയിൽ 3 ഡോസ് വാക്‌സിനാണ് സൈകോവ് ഡി നൽകുന്നത്. ഫാർമജെറ്റ് എന്ന ഇൻജക്ടിങ് ഗൺ കുത്തിവയ്ക്കുംപോലെ അമർത്തുമ്പോൾ വാക്സീൻ തൊലിക്കടിയിലേക്കെത്തുന്ന, കുത്തിവയ്പല്ലാതെ നൽകുന്ന നീഡിൽ ഫ്രീ വാക്സീൻ ആണ് സൈക്കോവ് -ഡി വാക്സീൻ.