രാജ്യത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 30,773 പേർക്ക്, വാക്‌സിൻ വിതരണം 80 കോടി കടന്നു

അഭിറാം മനോഹർ| Last Modified ഞായര്‍, 19 സെപ്‌റ്റംബര്‍ 2021 (13:28 IST)
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ്. ഇന്നലെ 30,773 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 390 പേർ മരിച്ചു. മുൻ ദിവസത്തേക്കാൾ രോഗബാധിതരുടെ എണ്ണത്തിൽ 13.7 ശതമാനത്തിന്റെ കുറവുണ്ട്. ആകെ സ്ഥിരീകരിച്ച കേസുകളിൽ 19,325ഉം കേരളത്തിലാണ്.

38,945 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. നിലവിൽ 3,40,639 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4,44,838 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. അതേസമയം രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 80 കോടി കടന്നു. ഇന്നലെ മാത്രം 85,42,732 പേർക്കാണ് വാക്‌സിൻ നൽകിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :