മഹാമാരി അവസാനിച്ചിട്ടില്ല, 110 രാാജ്യങ്ങളിൽ കൊവിഡ് വർധിക്കുന്നു: മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

അഭിറാം മനോഹർ| Last Modified വ്യാഴം, 30 ജൂണ്‍ 2022 (19:24 IST)
കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. കൊവിഡ് മഹാമാരിക്ക് മാറ്റം വന്നെങ്കിലും അത് അവസാനിച്ചിട്ടില്ലെന്നും 110 രാജ്യങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണെന്നും ജനങ്ങൾ പാലിക്കണമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിലും വൈറസിൻ്റെ ജനിതകഘടന കണ്ടെത്തുന്നതിലും കുറവുണ്ടായത് വൈറസ് വ്യാപനം തിരിച്ചറിയുന്നതിൽ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ഇത് ഒമിക്രോണിൻ്റെ വകഭേദങ്ങളെയും ഭാവിയിൽ ഉണ്ടാകാനിടയുള്ള മറ്റ് വകഭേദങ്ങളെയും കണ്ടെത്തുന്നതിൽ പ്രയാസമുണ്ടാക്കുമെന്നും പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :