1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Vadodara local news

കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ക്കു ശേഷം മരണപ്പെട്ട യുവാവിന്റെ ഭാര്യക്ക് ജോലി വാഗ്ദാനവുമായി മുനിസിപ്പാലിറ്റി

Vadodara
കൊവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച് മണിക്കൂറുകള്‍ക്കു ശേഷം മരണപ്പെട്ട യുവാവിന്റെ ഭാര്യക്ക് ജോലി വാഗ്ദാനവുമായി വഡോദര മുനിസിപ്പാല്‍ കോര്‍പറേഷന്‍. ഞായറാഴ്ചയാണ് 30കാരനായ സാനിറ്റൈസേഷന്‍ ജീവനക്കാരന്‍ രാവിലെ 10.30ന് വാക്‌സിന്‍ സ്വീകരിച്ചത്. പിന്നീട് ഇദ്ദേഹം വീട്ടിലെത്തി ഒന്നരയോടെ മരണപ്പെടുകയായിരുന്നു. ഇദ്ദേഹം 2016മുതല്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലാണ്.
 
മരണപ്പെട്ട ജിഗ്നേഷ് സോളാങ്കി എന്ന യുവാവിന് രണ്ടു പെണ്‍കുട്ടികളാണ് ഉള്ളത്. അദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കോര്‍പറേഷന്‍ തീരുമാനിക്കുകയായിരുന്നു. വാക്‌സിന്‍ എടുത്തതിന്റെ ഫലമല്ല അദ്ദേഹത്തിന്റെ മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കൊവിഡിന്റെ രണ്ടാം ഘട്ടത്തില്‍ കേരളം പരാജയപ്പെട്ടിട്ടില്ല: ആരോഗ്യ മന്ത്രി