1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,67,334 new COVID19 cases

രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് മരണനിരക്ക് ഇന്ന്; പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,67,334 പേര്‍ക്ക്

India
രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന പ്രിതിദിന കൊവിഡ് മരണനിരക്ക് ഇന്ന് പ്രഖ്യാപിച്ചു. 24 മണിക്കൂറിനിടെ 4,529 പേരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,67,334 പേര്‍ക്കാണ്. 3,89,851 പേര്‍ രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
ഇതുവരെ രാജ്യത്ത് 2,83,248 പേരാണ് രോഗം മൂലം മരണപ്പെട്ടിട്ടുള്ളത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,54,96,330 ആയി ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ 32,26,719 പേരാണ് രോഗം മൂലം ചികിത്സയിലുള്ളത്.
അടുത്ത ലേഖനം
എല്ലാം തന്നത് പാര്‍ട്ടി, ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ മന്ത്രിസ്ഥാനം ആവശ്യമില്ല: എം.എം.മണി