എറണാകുളത്ത് 16കാരി കൂട്ടബലാത്സംഗത്തിന് ഇരയായി: മൂന്നുപേർ അറസ്റ്റിൽ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 25 ഓഗസ്റ്റ് 2020 (08:33 IST)
കൊച്ചി: എറണാകുളം മഞ്ഞുമ്മലിൽ 16കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ മൂന്ന് ഉത്തർപ്രദേശ് സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. യുപി റാംപുര്‍ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫര്‍ഹാദ് ഖാന്‍ (29), ഹാനുപുര സ്വദേശി ഷാഹിദ് (24) .എന്നിവരാണ് പിടിയിലായത്. മൂന്ന് പ്രതികൾ സംസ്ഥാനം വിട്ടതായാണ് വിവരം. ഇവരും അന്യ സംസ്ഥാന തൊഴിലാളികളാണ്. അതിഥി തൊഴിലാളിയുടെ മകളായ എട്ടാംക്ലസുകാരിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്.

മാർച്ച് മുതൽ ആഗസ്റ്റ് വാരെ മഞ്ഞുമ്മല്‍, കുന്നുംപുറം, ഇടപ്പള്ളി എന്നിവിടങ്ങളിൽവച്ച് പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായതായി പൊലീസ് പറയുന്നു. പെൺകുട്ടിയുടെ വീടിന് സമീപത്ത് വാടകയ്ക്ക് താമസിയ്ക്കുന്ന പ്രതികൾ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. സ്കൂൾ അധികൃതർ നടത്തിയ കൗൺസലിങ്ങിൽ പെൺകുട്ടി കാര്യങ്ങൾ തുറന്നുപറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :