രാജ്യത്തെ 86.25 ശതമാനം കൊവിഡ് കേസുകളും ആറു സംസ്ഥാനങ്ങളില്‍

ശ്രീനു എസ്| Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (11:41 IST)
പുതിയതായുണ്ടാകുന്ന 86.25 ശതമാനം കൊവിഡ് കേസുകളും ആറു സംസ്ഥാനങ്ങളിലായാണ് ഉണ്ടാകുന്നത്. മഹാരാഷ്ട്ര, കേരളം, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട്, എന്നിവയാണ് സംസ്ഥാനങ്ങള്‍. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 15,388 പേര്‍ക്കാണ്. കൂടാതെ രോഗം മൂലം 77പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,12,44,786 ആയിട്ടുണ്ട്.

അതേസമയം ഇതുവരെ രോഗം മൂലം രാജ്യത്ത് മരണപ്പെട്ടവരുടെ ആകെ എണ്ണം 1,57,930 ആയിട്ടുണ്ട്. അതേസമയം ജനുവരി 16നു തുടങ്ങിയ വാക്‌സിനേഷന്‍ 52ദിവസം കൊണ്ട് 2.26 കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. ഡിസംബര്‍ ഒന്നിനായിരുന്നു ഇന്ത്യല്‍ കൊവിഡ് രോഗികളുടെ എണ്ണം ഒരു കോടി കടന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :