അനുബന്ധ വാര്‍ത്തകള്‍
- ബാങ്കുകളുടെ കിട്ടാക്കടം 22 വർഷത്തെ ഉയർന്ന നിലവാരത്തിലെത്തുമെന്ന് ആർബിഐ മുന്നറിയിപ്പ്
- സംസ്ഥാനത്ത് ഇന്ന് 5507 പേർക്ക് കൊവിഡ്, 25 മരണം, 4270 പേർക്ക് രോഗമുക്തി
- നാളെ തിരുവനന്തപുരത്തെത്തുന്നത് 1.34 ലക്ഷം ഡോസ് വാക്സിനുകള്‍
- നാളെ കൊവിഷീല്‍ഡ് വാക്സിന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ റീജിയണല്‍ വാക്സിന് സ്റ്റോറുകളിലെത്തും
- പിഎസ്സി വഴി ഒന്നര ലക്ഷത്തിലേറെ നിയമനം നല്കി: മുഖ്യമന്ത്രി
തിരുവനന്തപുരത്ത് 350 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 298 പേര്‍ക്കു രോഗമുക്തി
തിരുവനന്തപുരത്ത് ഇന്ന് 350 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 298 പേര് രോഗമുക്തരായി. നിലവില്‍ 3,497 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 249 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടര്‍ന്നു ജില്ലയില്‍ 1,297 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 19,547 പേര് വീടുകളിലും 63 പേര് സ്ഥാപനങ്ങളിലും ക്വാറന്റൈനില്‍ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,597 പേര് രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.