തിരുവനന്തപുരം|
ശ്രീനു എസ്|
Last Updated:
വെള്ളി, 28 ഓഗസ്റ്റ് 2020 (20:48 IST)
ഇന്ന് ജില്ലയില്‍ പുതുതായി 1,200 പേര്‍
രോഗനിരീക്ഷണത്തിലായി. 1,506 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 19,792 പേര്‍ വീടുകളിലും 637 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.
ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 502 പേരെ പ്രവേശിപ്പിച്ചു. 367 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 3,992 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ഇന്ന് 507 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 540 പരിശോധന ഫലങ്ങള്‍ ലഭിച്ചു. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 24,421 ആയി. ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 637പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.