സ്പെഷ്യല്‍ പോസ്റ്റല്‍ വോട്ട്: തിരുവനന്തപുരം ജില്ലയില്‍ സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ 13,795 പേര്‍

ശ്രീനു എസ്| Last Modified വ്യാഴം, 3 ഡിസം‌ബര്‍ 2020 (11:39 IST)
കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പര്‍ നല്‍കുന്നതിനായി തയ്യാറാക്കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ജില്ലയില്‍ ഇതുവരെ 13,795 പേര്‍. ഇവര്‍ക്ക് സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് നല്‍കുന്ന നടപടികള്‍ക്കു തുടക്കമായി. 130 ടീമുകളായാണ് സ്പെഷ്യല്‍ പോളിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കുന്നത്.

തിരുവനന്തപുരം ജില്ലയിലെ സ്പെഷ്യല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണത്തിനുള്ള ആദ്യ സംഘത്തെ ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുടെ നേതൃത്വത്തില്‍ യാത്രയാക്കി. പി.പി.ഇ. കിറ്റ് ധരിച്ച് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് സംഘം കോവിഡ് ബാധിതരുടേയും ക്വാറന്റൈനില്‍ കഴിയുന്നവരുടേയും വീടുകളില്‍ ബാലറ്റ് പേപ്പറുകള്‍ നല്‍കുന്നത്.

ആരോഗ്യ വകുപ്പില്‍നിന്നുള്ള ഡെസിഗ്‌നേറ്റഡ് ഹെല്‍ത്ത് ഓഫിസറാണ് കോവിഡ് പോസ്റ്റിവായതും ക്വാറന്റൈനില്‍ കഴിയുന്നതുമായ സമ്മതിദായകരുടെ സര്‍ട്ടിഫൈഡ് ലിസ്റ്റ് തയാറാക്കുന്നത്. ഇന്നലെ വരെയുള്ള കണക്കു പ്രകാരം കോവിഡ് പോസിറ്റിവായ 4,251 പേരും ക്വാറന്റൈനില്‍ കഴിയുന്ന 9,544 പേരും സര്‍ട്ടിഫൈഡ് ലിസ്റ്റിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :