അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് വൃദ്ധസദനത്തിലെ 35 പേർക്ക് കോവിഡ്
- സംസ്ഥാനത്ത് ഇന്ന് 14ഹോട്ട്സ്പോട്ടുകള്‍; ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 498ആയി
- ഇന്ന് സംസ്ഥാനത്ത് 1310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 864പേര്‍ക്ക് രോഗമുക്തി
- കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ്; മുഴുവന്‍ പൊലീസുകാരെയും നിരീക്ഷണത്തിലാക്കി
- ആരെയും നിര്‍ബന്ധിച്ച് ഹോം ഐസൊലേഷനില്‍ വിടില്ലെന്ന് മുഖ്യമന്ത്രി
79കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധന ഞെട്ടിച്ചു; വൃദ്ധസദനത്തിലെ 35 അന്തേവാസികള്‍ക്ക് കൊവിഡ്
കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ പുല്ലുവിലയില്‍ കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുല്ലുവില ക്ലസ്റ്ററില്‍ മിഷനറീഷ് ഓഫ് ചാരിറ്റീസ് നടത്തുന്ന ശാന്തിഭവനത്തില്‍ 27 അന്തേവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗബാധയുണ്ടായത്.
79 വയസുള്ള മേരി എന്ന അന്തേവാസിയെ പരിശോധിച്ചപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെ വൃദ്ധ സദനത്തിലെ എല്ലാവരെയും ആന്റിജന്‍ ടെസ്റ്റിലൂടെ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത്രയധികം പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയത്. വാസികളില്‍ മിക്കവാറും പ്രായം ചെന്നവരെന്നത് കൂടുതല്‍ ആശങ്ക ഉളവാക്കുന്നതാണ്.