പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് കൊവിഡ്; പ്രതി കിടക്കുന്നത് ഛോട്ടാ രാജന്‍ അടക്കമുള്ളവരുള്ള തീഹാര്‍ ജയിലില്‍

ന്യൂഡല്‍ഹി| ജോര്‍ജി സാം| Last Updated: തിങ്കള്‍, 11 മെയ് 2020 (22:17 IST)
ഡല്‍ഹിയില്‍ ബലാത്സംഗത്തിന് ഇരയായപെണ്‍കുട്ടിക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതോടെ തീഹാര്‍ ജയില്‍പുള്ളികള്‍ അങ്കലാപ്പിലായി. കാരണം ബലാത്സംഗക്കേസിലെ പ്രതിയെ ദിവസങ്ങള്‍ക്കുമുന്‍പാണ് തീഹാര്‍ ജയിലിലാക്കിയത്. ഇയാളുടെ പരിശോധനാ ഫലം വന്നിട്ടില്ല.

കൂടാതെ ഈ ജയില്‍ സമുച്ചയത്തിലെ മറ്റു തടവുകാരുടെ കൂട്ടത്തിലാണ് കുപ്രസിദ്ധ കുറ്റവാളി ഛോട്ടാ രാജന്‍, ബിഹാറിലെ കുപ്രസിദ്ധ മാഫിയ തലവന്‍ ഷഹാബുദ്ദീന്‍ എന്നിവര്‍ അടക്കമുള്ളവരെ പാര്‍പ്പിച്ചിട്ടുള്ളത്.

എന്നാല്‍ കൊവിഡ് 19 സംശയിക്കുന്ന പ്രതിയുമായി ഇവരൊന്നും നേരിട്ട് ഇടപഴകിയിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഇവരെയെല്ലാം അതീവ സുരക്ഷയോടെ പ്രത്യേക സെല്ലുകളിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും പുതുതായി ജയിലെത്തുന്ന പ്രതികളെ കോവിഡ് പരിശോധനക്ക് വിധേയരാക്കാന്‍ തീരുമാനിച്ചതായും ജയില്‍ അധികൃതര്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :