ഓസ്‌കറിന് പിന്നാലെ ഗോൾഡൻ ഗ്ലോബിന്റെയും നിയമം മാറ്റി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 11 മെയ് 2020 (18:54 IST)
കൊവിഡ് പശ്ചാത്തലത്തിൽ ഗോൾഡൺ ഗ്ലോബ് പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്തി ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ. ​ഗോൾഡൻ ​ഗ്ലോബ്
പുരസ്കാരത്തിന് യോ​ഗ്യത നേടണമെങ്കിൽ അതാത് രാജ്യങ്ങളിലെ തിയേറ്റുകളിൽ പ്രദർശിപ്പക്കണം എന്ന നിയമത്തിനാണ് മാറ്റം വരുത്തിയത്.

കൊവിഡ് 19 ലോകം മുഴുവൻ പടരുന്ന സാഹചര്യത്തിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നത് കുറച്ചുകാലത്തേക്ക് പ്രായോഗികമല്ല എന്നതുകൊണ്ടാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്ന് ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ വ്യക്തമാക്കി.നേരത്തെ ഓസ്കർ പുരസ്കാരത്തിന് യോ​ഗ്യത നേടണമെങ്കിൽ ലോസ് ആഞ്ജലീസിലുള്ള ഏതെങ്കിലും ഒരു തിയ്യറ്ററിൽ സിനിമ ഒരാഴ്ച്ച പ്രദർശിപ്പിക്കണമെന്ന നിയമത്തിൽ ഓസ്കർ കമ്മിറ്റി മാറ്റം വരുത്തിയിരുന്നു.തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത ചിത്രങ്ങളും ഇത്തവണ ഓസ്കറിന് പരി​ഗണിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :