അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 69 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്
- സംസ്ഥാനത്ത് യുകെയില്‍ നിന്നുവന്ന ഏഴുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
- ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ 30 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് 32,91,716 രൂപ അനുവദിച്ചു
- സംസ്ഥാനത്ത് ഇന്ന് 6186 പേർക്ക് കൊവിഡ്, 26 മരണം, മരണസംഖ്യ 3,500 കടന്നു
- തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ വാക്സിനേഷന് കേന്ദ്രം ആരംഭിച്ചു; ഇന്ന് ജില്ലയിലെ വിവിധ ആശുപത്രികളില്‍ ആരംഭിക്കും
തൃശൂരില്‍ 540 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തൃശ്ശൂര്‍: ജില്ലയില്‍ ചൊവ്വാഴ്ച്ച 540 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 329 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 4811 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 103 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 82,226 ആണ്. 76,857 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 512 പേര്‍ക്കാണ് രോഗം സ്ഥീരികരിച്ചത്. കൂടാതെ 04 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 18 പേര്‍ക്കും, രോഗ ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 51 പുരുഷന്മാരും 34 സ്ത്രീകളും പത്ത് വയസ്സിനു താഴെ 10 ആണ്‍കുട്ടികളും 07 പെണ്‍കുട്ടികളുമുണ്ട്.