അഭിറാം മനോഹർ|
Last Modified ഞായര്‍, 6 ഫെബ്രുവരി 2022 (09:50 IST)
രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ ഗണ്യമായ കുറവ്. 24 മണിക്കൂറിനിടെ
1,07,731 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ആരോഗ്യമന്ത്രാലയം പറയുന്നത്. ഒരു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വ്യാപനനിരക്കാണിത്. ഈ സമയത്തിനുള്ളിൽ മരിച്ചവരുടെ എണ്ണം 600ന് മുകളിലാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രണങ്ങളിൽ
ഇളവുകൾ അനുവദിച്ചു. കേരളത്തിൽ കൊവിഡ് വ്യാപനത്തിന്റെ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍
നടപ്പിലാക്കിയ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇന്നും തുടരും.