അനുബന്ധ വാര്‍ത്തകള്‍
- പോലീസുകാരെന്ന വ്യാജേന വാഹനം തടഞ്ഞ് പണം തട്ടല്‍: 6 പേര് അറസ്റ്റില്‍
- ഒരുമാസംകൊണ്ട് ഡൽഹിയിലെ മുഴുവൻപേർക്കും കൊവിഡ് വാക്സിന് നാൽകും
- വാക്സിന് പുറത്തിറങ്ങിയാല്‍ ഓരുമാസം കൊണ്ട് ഡല്‍ഹിയിലെ എല്ലാവര്ക്കും നല്കാന് കഴിയുമെന്ന് സര്‍ക്കാര്‍
- കോവിഡ് രണ്ടാം തരംഗത്തിന് സാധ്യത: കാസര്‍കോട് ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നു
- ഗുജറാത്തിൽ കൊവിഡ് ആശുപത്രിയിലെ ഐസിയുവിൽ തീപിടുത്തം, അഞ്ച് രോഗികൾ പൊള്ളലേറ്റ് മരിച്ചു
ശബരിമല ഡ്യൂട്ടിയിലെ പോലീസുകാരന് കോവിഡ്
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ പോലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്ന്ന്സ ന്നിധാനത്തെ ദേവസ്വം ഭണ്ടാരം രണ്ട് ദിവസത്തേക്ക് അടച്ചു. കാണിക്കയായി ലഭിക്കുന്ന പണം എണ്ണുന്ന ദേവസ്വം ഭണ്ടാരത്തില്‍ ഡ്യൂട്ടിക്ക് എത്തിയ പോലീസ് ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഈ ഉദ്യോഗസ്ഥനൊപ്പം താമസിച്ചിരുന്ന പത്ത് പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷണത്തിലാക്കി. ഭണ്ടാരം അണു വിമുക്തമാക്കി. ഇതിനൊപ്പം പമ്പയില്‍ നടത്തിയ പരിശോധനയില്‍ ദേവസ്വം മരാമത്തിലെ ഓവര്‍സിയര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
ഇതിനെ തുടര്‍ന്ന് ദേവസ്വം ഓഫീസില്‍ പുറം ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് പി.പി.ഇ കിറ്റ് നല്‍കിയിട്ടുണ്ട്. മരാമത്ത് ഓഫീസില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍മാര്‍, മറ്റു ജോലിക്കാര്‍ എന്നിവരെയും നിരീക്ഷണത്തിലാക്കി.