എ കെ ജെ അയ്യര്‍|
Last Updated:
വെള്ളി, 27 നവംബര്‍ 2020 (10:11 IST)
കുട്ടനാട്: പോലീസുകാരെന്ന വ്യാജേന വാഹന പരിശോധന നടത്തി പണം തട്ടിയെടുത്ത കേസില്‍ ആറു പേരെ പോലീസ് അറസ്‌റ് ചെയ്തു. കഞ്ഞിക്കുഴി ചാരമംഗലം ചാലുങ്കല്‍ വീട്ടില്‍ പ്രകാശന്‍ എന്ന 62 കാരന്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഇയാളെ അറസ്‌റ് ചെയ്ത കോടതിയില്‍ ഹാജരാക്കി.
ഇതുമായി ബന്ധപ്പെട്ട കേസിലെ ഇടനിലക്കാരനായ ഭരണിക്കാവ് സ്വദേശി മോഹനന്‍ എന്ന മോന്‌സിയെയാണ് ആദ്യം പിടിച്ചത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിലാണ് മറ്റ് അഞ്ചു പേരെ കൂടി പിടികൂടിയത്. ഇവരെ കൂടാതെ ഒരു മലപ്പുറം സ്വദേശിയെ കൂടി പിടികൂടാനുണ്ട്.