റിലയൻസിന്റെ കൊവിഡ് വാക്‌സിൻ ഉടൻ, പരീക്ഷണം തുടങ്ങി

അഭിറാം മനോഹർ| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (17:27 IST)
മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ലൈഫ് സയൻസ് ഉടൻ തന്നെ കൊവിഡ് വാക്‌സിൻ നിർമാണം തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. മരുന്നിന്റെ ക്ലിനിക്കൽ പരീക്ഷണത്തിന് ഡ്രഗ് കൺട്രോളറുടെ അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ.

ആദ്യഘട്ട പരീക്ഷണം 58 ദിവസം കൊണ്ടായിരിക്കും പൂർത്തിയാക്കുക. തുടർന്നാകും രണ്ട്, മൂന്ന് ഘട്ടങ്ങൾക്ക് അനുമതിതേടുക. എന്നാൽ ഇക്കാര്യം റിലയൻസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ മൊഡേണ, ജോൺസൺ ആൻഡ് ജോൺസൻ, കാഡില, സ്പുട്നിക്ക്,കൊവിഷീൽഡ്,കൊവാക്‌സിൻ എന്നിങ്ങനെ 6 വക്‌സിനുകൾക്കാണ് അനുമതിയുള്ളത്.

അതേസമയം കുട്ടികൾക്കുള്ള വാക്‌സിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. രാജ്യത്ത് സ്കൂളുകൾ തുറക്കുന്ന കാര്യം പരിഗണനയിൽ ഉള്ളതിനാൽ അധ്യാപകർക്ക് മുൻഗണന നൽകി രണ്ടുകോടിയിലേറെ ഡോസുകൾ ഉടനെ ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സെപ്‌റ്റംബർ 5നകം സ്കൂൾ അധ്യാപകരുടെ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് സർക്കാർ നിർദേശം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :