വാക്‌സിനെടുത്തവർക്ക് ആർടി‌പി‌സിആർ വേണ്ട, പിപിഇ കിറ്റ് നിർബന്ധമില്ല: ആഭ്യന്തരയാത്രകൾക്ക് ഇളവ്

പ്രദീകാത്മക ചിത്രം
അഭിറാം മനോഹർ| Last Modified വെള്ളി, 27 ഓഗസ്റ്റ് 2021 (12:27 IST)
ആഭ്യന്തരയാത്രകൾക്കുള്ള കൊവിഡ് മാർഗനിർദേശങ്ങളിൽ അയവ് വരുത്തി കേന്ദ്രസർക്കാർ. ആഭ്യന്തരയാത്രകൾക്ക് വിവിധ സംസ്ഥാനങ്ങൾ വിവിധ മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് മാർഗനിർദേശങ്ങൾ കേന്ദ്രം ഏകീകരിച്ചത്.

രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആർടി‌പി‌സിആർ പരിശോധനകൾ നിർബന്ധമാക്കരുതെന്ന് പുതുക്കിയ മാർഗനിർദേശത്തിൽ പറയുന്നു.അതേസമയം ഇപ്രകാരം എത്തുന്ന യാത്രക്കാരുടെ ക്വാറന്റീന്‍ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം.

ആഭ്യന്തര വിമാനയാത്രികര്‍ക്ക് പിപിഇ കിറ്റ് ആവശ്യമില്ലെന്നുളളതാണ് മാര്‍ഗ നിര്‍ദേശത്തിലെ സുപ്രധാനമായ മറ്റൊരു ഇളവ്. നിലവിൽ മൂന്ന് സീറ്റുകളുടെ നിരയിൽ നടുവിൽ ഇരിക്കുന്ന ആൾ പിപിഇ കിറ്റ് ധരിക്കണമെന്ന് നിർദേശമുണ്ടായിരുന്നു. ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :