1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 44,658 new COVID19 case

രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ 44,658; മരണം 496

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 44,658 പേര്‍ക്ക്. കൂടാതെ 32,988 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തിനേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 496 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം  3,26,03,188 ആയി ഉയര്‍ന്നു. 
 
നിലവില്‍ രാജ്യത്ത്  3,44,899 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ  4,36,861 പേര്‍ രോഗം ബാധിച്ച് ഇന്ത്യയില്‍ മരണപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 61,22,08,542 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
അടുത്ത ലേഖനം
കേരള കോണ്‍ഗ്രസിലെ പുതിയ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരെ ഇന്ന് പ്രഖ്യാപിക്കും